വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | രമേഷ് നാരായണ്‍ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ഹരിഹരന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സലിംകുമാർ ,കലാഭവൻ മണി ,Sareena Vahab |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:45.
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ കതിർമണി ഉതിർമണി ഒരുക്കുന്നോ നീ ചെറുതൂവൽ ചിറകാലെ അനന്തമാം നീലവാനം അളക്കാനോ കൊതിക്കുന്നു മണിപ്പിറാവേ (കിനാവിന്റെ...) വെയിൽച്ചീളുകൾ വെള്ളിമണല്‍പ്പായയിൽ (2) മനസ്സിലാശ കോർത്തു വെച്ച മണികളെന്ന പോൽ ജപമാലയാകവേ തുണയാകുമോ വരം (കിനാവിന്റെ...) കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ (2) കരളിനുള്ളിൽ കൂട്ടി വെച്ച പവിഴമുത്തുകൾ തിരമാല പോലവേ കുതി കൊള്ളുമീ മനം (കിനാവിന്റെ...) |