ദേഹിയില്ല (കൃഷ്ണനും രാധയും)
This page was generated on April 25, 2024, 2:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസന്തോഷ് പണ്ഡിറ്റ്
ഗാനരചനസന്തോഷ് പണ്ഡിറ്റ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:58.
 
ദേഹിയില്ലാ ദേഹിക്കിപ്പോൾ ദാഹമില്ലാ
സുഗന്ധമില്ലാ സുഗന്ധിക്കു ജീവനില്ല
തൂവലില്ല മയിലമ്മക്കു അഴകില്ല
രാധയില്ലാ കൃഷ്ണനിനി ഗാനമില്ല
ഇണപ്രാവു പോയല്ലോ യാത്രയായി പോയല്ലോ
ഇണപ്പക്ഷി പോയല്ലോ തെന്നിത്തെന്നി പോയല്ലോ
(ദേഹിയില്ലാ...)

ഓമനേ ഓർമ്മയില്ലേ ഓണനാളിൽ പാടിയില്ലേ
വാനമേ ഓർമ്മയില്ലേ ആദ്യനാളിൽ ആടിയില്ലേ
മരണത്തിൻ ശവമഞ്ചം പേറി അലയുന്നു ഞാൻ
ഓർമ്മ തൻ ദുഃഖങ്ങൾ പേറി എരിയുന്നു ഞാൻ
എരിയുന്നു ഞാൻ എരിയുന്നു ഞാൻ
(ദേഹിയില്ലാ...)

ഗോക്കളേ ഓർമ്മയില്ലേ ഗോപികമാർ ചൊല്ലിയില്ലേ
ഹംസമേ ഓർമ്മയില്ലേ രാധയെ തേടി അലഞ്ഞതില്ലേ
ദുഃഖത്തിൻ കണ്ണീർപ്പുഴ തേടി അലയുന്നു ഞാൻ
സ്വപ്നത്തിൻ കനലുകൾ താണ്ടി അകലുന്നു ഞാൻ
അകലുന്നു ഞാൻ അകലുന്നു ഞാൻ
(ദേഹിയില്ലാ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts