ഗുരുവായൂരപ്പാ (കൃഷ്ണനും രാധയും)
This page was generated on March 29, 2024, 10:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസന്തോഷ് പണ്ഡിറ്റ്
ഗാനരചനഎ എസ് പ്രസാദ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:59.
 
ഓം ശ്രീ വിഷ്ണുവേ ച വിത് മഹേ
വാസുദേവായ ധീമഹിം
തന്വോ വിഷ്ണു പ്രചോതയാത്
ഓം .....

ഗുരുവായൂരപ്പാ നിൻ തിരുമുൻപിൽ അടിയന്റെ
കദനത്തിൻ കഥ ചൊല്ലിക്കരയുമ്പോൾ
കാണാതെ പോകല്ലേ കായാമ്പൂവർണ്ണാ നിൻ
കാമിനി രാധ ഞാനല്ലേ
കാമിനി രാധ ഞാനല്ലേ
(ഗുരുവായൂരപ്പാ നിൻ...)

സ്നേഹത്തിൻ നിലവിളക്കുള്ളിൽ തെളിച്ചു ഞാൻ
ഗുരുവായൂർ കണ്ണനെ കൈതൊഴുന്നേൻ
എൻ ദുഃഖമല്ലോ ശ്രീലകത്തെങ്ങും
ചന്ദനത്തിരിയായ് എരിയുന്നു
(ഗുരുവായൂരപ്പാ നിൻ...)

പൂജിക്കുന്നോർക്കെല്ലാം പുണ്യം പകരുന്ന
പൂനിലാവാണെന്റെ ശ്യാമവർണ്ണൻ
പാൽക്കടലലകളിൽ പള്ളി കൊള്ളുമ്പോഴും
മായാപതേ മനം ഇവിടെയല്ലോ
(ഗുരുവായൂരപ്പാ നിൻ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts