വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ബിജു നാരായണൻ ,സിന്ധു ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 08 2012 08:07:57.
മൈലാഞ്ചി മൈലാഞ്ചി മൈലാഞ്ചിപ്പാട്ടിന്റെ മൊഞ്ചു കിലുങ്ങേണം നിക്കാഹിനു തക്കാരപ്പന്തലൊരുങ്ങേണം ഈ കളിയും ചിരിയും പോര ഈ റങ്കും മൊഞ്ചും പോര മുഹബത്തിന് മയിലാട്ടത്തിനു മേളം വേണം താളം വേണം (2) (മൈലാഞ്ചിപ്പാട്ടിന്റെ ) ഒരു കുടുക്ക പൊന്നും വേണം പട്ടു തട്ടമൊരായിരം വേണം ദുബായീന്നു മാപ്പിളയെത്തുമ്പോള് പത്രാസു് വേണം മാണിക്യക്കൊട്ടാരം വേണം (ഒരു കുടുക്ക ) പുതുമണവാട്ടിപ്പെണ്ണിനും ചെറുക്കനും കിരുകിരെ മൊഴിയണ കട്ടിലു വേണം മുഹബത്തു് നിറയേണം കാനേത്തു് കഴിയേണം (മൈലാഞ്ചിപ്പാട്ടിന്റെ ) ഷാജഹാനെപ്പോലെ മാപ്പിള മഹീറുമായി വന്നേ ഹസനിക്കാടെ മോളു മുംതാസു് റാണിയായി നിന്നേ (ഷാജഹാനെ ) നാണിച്ചു പോകണതെന്താണള്ളാ മണിയറവാതിലടച്ചാല് നിങ്ങടെ പുകിലല്ലേ (3) പിന്നെ പുകിലല്ലേ (മൈലാഞ്ചിപ്പാട്ടിന്റെ ) |