നീയോ (22 ഫീമെയില്‍ കോട്ടയം )
This page was generated on June 2, 2024, 1:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ബിജിബാല്‍ ,നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 28 2012 17:23:29.
 
ഓ...
തീരത്തെന്നേ തനിച്ചാക്കി തോണി നീ തുഴഞ്ഞു പോയി
അതിരാവിന്നേക താരം മൂകമായി പൊലിഞ്ഞു പോയി
നീയോ ഇതു നീയോ തീയോ നെഞ്ചില്‍ കല്ലോ
ഓ നീയോ കടലാസിന്‍ പൂവോ മുള്ളോ
(നീയോ )

പണ്ടൊരോര്‍മ്മതന്‍ ബാല്യത്തിലും ചെന്തുകള്‍ വലിച്ചെറിഞ്ഞു
പാതയില്‍ക്കൂടെ വന്നിട്ടും നീയെന്നെ പാതിയില്‍ കയ്യൊഴിഞ്ഞു
ആടുവാന്‍ തുടങ്ങുമ്പോള്‍ എന്‍ മുളംതണ്ടു നീയൊടിച്ചെറിഞ്ഞു
തീരത്തെന്നെ തനിച്ചാക്കി

പണ്ടു നീ ആര്‍ദ്രമാം ഓര്‍മ്മകള്‍ കൊടുത്തവന്‍ പൂക്കള്‍ പോല്‍ തിരിച്ചെടുത്തു
ചെമ്പനീര്‍പ്പൂ നീട്ടി അവളുടെ വിരലിന്‍ തുമ്പിലായി മുള്ളു ചേര്‍ത്തു
ഇരുള്‍പ്പടിയിലവള്‍ നീട്ടും നാളവും കെടുത്തി വച്ചു
(നീയോ ) (2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts