വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | അനുരാധ ശ്രീറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 02 2013 09:50:00.
കന്നിപ്പൂ താഴ്വാരം ചന്ദനം ചാര്‍ത്തുന്നു അല്ലിപ്പൂ മേഘങ്ങള്‍ ചന്ദ്രിക പെയ്യുന്നു എങ്ങെങ്ങോ ഗ്രാമത്തില്‍ കുയില്‍ പാടുമ്പോള്‍ എന്നുള്ളില്‍ ഒരു മോഹം ഇതള്‍ ചൂടുമ്പോള്‍.. യൗവ്വന ചിന്തകള്‍ ഒന്നായി സ്പന്ദിതമാകുന്നു... നമ്മളില്‍ അറിയാതേതേതോ മർമ്മരമോലുന്നു... കന്നിപ്പൂ താഴ്വാരം ചന്ദനം ചാര്‍ത്തുന്നു അല്ലിപ്പൂ മേഘങ്ങള്‍ ചന്ദ്രിക പെയ്യുന്നു... പൂവും പൂങ്കാറ്റും കഥ തമ്മില്‍ ചൊല്ലുന്നു ഹൃദയം നിന്‍ മന്ത്രം ചൊല്ലുന്നൂ... (പൂവും പൂങ്കാറ്റും...) കനവുകള്‍ വിരിയുന്നൂ....കതിരുകള്‍ അണിയുന്നൂ... തരളിതമാകുന്നു...തരുണിമ അറിയുന്നു... മൊഴിയാത്തതെല്ലാം മൊഴിയുമ്പോള്‍...വീണ്ടും കന്നിപ്പൂ താഴ്വാരം ചന്ദനം ചാര്‍ത്തുന്നു അല്ലിപ്പൂ മേഘങ്ങള്‍ ചന്ദ്രിക പെയ്യുന്നു... മിന്നാമിന്നികള്‍തന്‍ നറുവെട്ടം കുന്നുകളില്‍ തെളിയുമ്പോള്‍ നിന്നെ കണ്ടൂ ഞാന്‍.... (മിന്നാമിന്നികള്‍...) കുളിരറ ചോരുന്നൂ...അകതളിരിളകുന്നു പുളകിതമാകുന്നൂ....മധുരിമ നുകരുന്നു അറിയാത്തതെല്ലാം അരുളുമ്പോള്‍...പൊന്നേ.... (കന്നിപ്പൂ താഴ്വാരം....) |