ഇന്ദ്രധനുസ്സിൻ (ഗുഡ് ഐഡിയ )
This page was generated on May 15, 2024, 6:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനകൈതപ്രം
ഗായകര്‍കെ സിയാദ് ,അനു മറിയ റോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 26 2012 03:23:35.

ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം
സ്നേഹ വനികള്‍ പൂത്തുനില്‍ക്കും വരനിമിഷം
മായരുതീ മധുനിമിഷം
മറയരുതീ മദനിമിഷം...
ഇവളിന്നീ കുളിര്‍‌മഞ്ഞിന്‍ പ്രണയം..
ഇവളില്‍ ഞാന്‍ കാണ്മതെന്റെ ഹൃദയം
ഏഴഴകേ ഓ...ഓ....
ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം

എഴുതിയാല്‍ തീരുകില്ലാ...
പാടിയാല്‍ തീരുകില്ലാ....
പ്രണയജന്മം നിറയുമീ....
പ്രിയരാവിന്‍ ഗാനം....
നാളെയില്ലെന്‍ നെഞ്ചില്‍
ഈ വര്‍ണ്ണരാവു മാത്രം...
നാളെയില്ലെന്‍ നെഞ്ചില്‍
ഈ വര്‍ണ്ണരാവു മാത്രം...
ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം
സ്നേഹ വനികള്‍ പൂത്തുനില്‍ക്കും വരനിമിഷം

മയില്‍‌പ്പീലി മുടിയഴകോ‍ടെ...
പ്രണയമായ് നമ്മൾ ആടി
കുറുനിര പൂമ്പൊടിയിതൾ
തൂവെണ്ണിലാവായ് മാറി....
രാമഴച്ചാറ്റല്‍ പോലും
തൂമഞ്ഞില്‍ വീണലിഞ്ഞു
രാമഴച്ചാറ്റല്‍ പോലും
തൂമഞ്ഞില്‍ വീണലിഞ്ഞു.....
ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം
മായരുതീ മധുനിമിഷം
മറയരുതീ മദനിമിഷം...
ഇവളിന്നീ കുളിര്‍‌മഞ്ഞിന്‍ പ്രണയം..
ഇവളില്‍ ഞാന്‍ കാണ്മതെന്റെ ഹൃദയം
ഏഴഴകേ ഓ...ഓ....
ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts