ചെല്ലച്ചെറുവീട് (മഹാത്മ അയ്യങ്കാളി )
This page was generated on May 13, 2024, 1:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിജയ്‌ കൃഷ്ണ
ഗാനരചനവിജയ ,കൃഷ്ണലേഖ
ഗായകര്‍റാഫി ,അനീശ്യ വിൻസെന്റ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2013 10:43:33.

ചെല്ലച്ചെറു വീടൊരുക്കാം
പൊൻ നിലാവിലൂയലാടാം
പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ...
നിന്നെ കണി കണ്ടുണരാൻ
നിൻ നിഴലായ് കൂട്ടു വരാൻ
തമ്മിലോരം ചേർന്നിരിക്കാനെന്റെയുള്ളിൽ നാണം
ചെല്ലച്ചെറു വീടൊരുക്കാം
പൊൻ നിലാവിലൂയലാടാം
പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ...
പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ...
ലാല്ല ലാല്ല ലാല്ല ലാല ലാലാ....ലാ...ആ..ആ...

പച്ചപ്പനംതത്ത പാടി
പൊൻപ്രഭാതം ഉണരവേ...
തമ്മിൽ കൊതിച്ചോർത്തിരുന്ന കാലമായില്ലേ...
(പച്ചപ്പനംതത്ത..)
മഞ്ഞണിഞ്ഞ നെൽക്കതിർ കാറ്റിലാടിയിളകുമ്പോൾ
തുള്ളിക്കളിക്കും വെള്ളിക്കൊലുസ്സു നിൻ
അനുരാഗമോർത്തു പോയ്‌...
ചെല്ലച്ചെറു വീടൊരുക്കാം
പൊൻ നിലാവിലൂയലാടാം
പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ...
പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ...

ഏഹേയ്...ഏഹേയ്...
തന്താനേ താനേനാനേ നോ...
താനാനേ താനീ നാനീ നോ...

നാടൻ പാട്ടിൻ ഈണമോടെ
ഞാറ്റുവേല എത്തിയല്ലോ...
അന്തിവെയിൽ ചോപ്പുവീണ നേരമായില്ലേ...
(നാടൻ പാട്ടിൻ...)
പൊന്നിലഞ്ഞിപ്പൂ വിരിയും ചെഞ്ചുണ്ടിൻ ഓരത്തു്
മിന്നിത്തെളിയും കൊഞ്ചലിൻ ചന്തം
മിഴിയിൽ കണ്ടു ഞാൻ....
ചെല്ലച്ചെറു വീടൊരുക്കാം
പൊൻ നിലാവിലൂയലാടാം
പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ...
പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts