വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ജി ശ്രീറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഫഹദ് ഫാസില്‍ ,ഇന്നസന്റ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 17 2013 10:52:34.
വാളെടുക്കണം വലവിരിക്കണം വേണ്ടിടത്തു വേണ്ടപോലെ വാൽ മടക്കണം വേഷം കെട്ടണം നാണം മാറ്റണം വേണ്ടിവന്നാൽ വായപൊത്തി ഇലയെടുക്കണം... മാളോരു കാണുമ്പോൾ നേരേ നിൽക്കണം മേലോരെ കാലുതൊട്ടു് തലയിൽ വെയ്ക്കണം നേതാവു് ഇന്നു് നേതാവു് നാളെ രാജാവു് എന്നും ജേതാവു്... നേതാവു് ഇന്നു് നേതാവു് നാളെ രാജാവു് എന്നും ജേതാവു്... വാളെടുക്കണം വലവിരിക്കണം വേണ്ടിടത്തു വേണ്ടപോലെ വാൽ മടക്കണം... കൈ നനയാതെ മീൻ പിടിക്കണം മീൻ പിടിക്കണം...മീൻ പിടിക്കണം മാനത്തുള്ളതു് മനസ്സിൽ കാണണം മനസ്സിൽ കാണണം...മനസ്സിൽ കാണണം... ആളറിയാതെ കാലു വാരണം... ആരോമൽച്ചിരികൊണ്ടു കഴുത്തറുക്കണം... നേതാവു് ഇന്നു് നേതാവു് നാളെ രാജാവു് എന്നും ജേതാവു്... നേതാവു് ഇന്നു് നേതാവു് നാളെ രാജാവു് എന്നും ജേതാവു്... (വാളെടുക്കണം....) നേരാനേരത്തു വാക്കു മാറ്റണം കാലു മാറണം...ചോടു മാറ്റണം നാലാളു കൂടുമ്പോൾ കേറി നിൽക്കണം ഓടിയെത്തണം വീറു കാട്ടണം... ആളുന്ന തീയിലു് പിരിയെണ്ണ പാരണം ആപത്തിൽ അവനാന്റെ തടി നോക്കണം... നേതാവു് ഇന്നു് നേതാവു് നാളെ രാജാവു് എന്നും ജേതാവു്... നേതാവു് ഇന്നു് നേതാവു് നാളെ രാജാവു് എന്നും ജേതാവു്... (വാളെടുക്കണം....) |