ഒരു പാട്ടിന്‍ കടലായ് (ആകാശങ്ങളില്‍ )
This page was generated on May 14, 2024, 11:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅഭിജിത് പി എസ് നായര്‍
ഗാനരചനരാധാമണി പരമേശ്വരന്‍
ഗായകര്‍നിഖിൽ രാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 07 2014 19:45:32.

ഒരു പാട്ടിൻ കടലായ് മാറി ഞാൻ
പ്രണയത്തിൻ കരയായ് തീർന്നു നീ...
ഇതളോരം തെന്നൽ കാറ്റിലായ്
മിഴിയോരം തേടി ഞാൻ...
സുഖമേകും ഒളിതൂകും മലരായി നീ
ഒരു പാട്ടിൻ കടലായ് മാറി ഞാൻ
പ്രണയത്തിൻ കരയായ് തീർന്നു നീ...

മഞ്ഞിൻ കുളിരിൻ സൂര്യൻ
കതിരിൻ വൈഡൂര്യമായി പതിഞ്ഞൂ സഖീ...
നീയാം സിന്ദൂരം
വിണ്ണിൻ വർണ്ണങ്ങളെല്ലാം വിടർത്തീ സഖീ...
പ്രിയതേ നീയാം മയിലായരികേ
ഋതുവായ് ഞാൻ വീണ്ടും തരളിതനാകാം...
പ്രണയം വിടരും ചിറകായ് നാം...

രാവിൽ നിലാവിൻ തേടൽ
കനവിൻ കാതോരമായി മൊഴിഞ്ഞൂ സഖീ...
നീയാം പ്രണയം വീണ്ടും
നെഞ്ചിൽ സ്വപ്നങ്ങളെല്ലാം ഉണർത്തീ സഖീ...
പ്രിയതേ നീയാം അഴകായരികെ
സ്വരമായ് ഞാൻ വീണ്ടും പാട്ടുകളാകാം
ആർദ്രം അലിയും സായൂജ്യമാം....
(ഒരു പാട്ടിൻ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts