മലർമൊട്ടു (സിക്സ് )
This page was generated on May 20, 2024, 12:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംറാബി ദേവേന്ദ്രൻ
ഗാനരചനസിബി പടിയറ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 23 2015 15:29:25.
മലർമൊട്ടുപോലെൻ.. തളിർമേനിയാളേ...
മലർമൊട്ടുപോലെൻ.. തളിർമേനിയാളെ...
തൂമധുരം തൂകും നിന്നഴകിൻ ചാരേ..
ചെഞ്ചുണ്ടിലോലും തേൻകണം പോലെ ..
ചെഞ്ചുണ്ടിലോലും തേൻകണം പോലെ ..
ചെണ്ടിലാടും പൂക്കൾ മെല്ലെയുലയുന്നുവോ
കാറ്റുവന്നു നമ്മിലുണരും ഇഷ്ടം ഒന്നുമറിയാതെ
കൊഞ്ചും മനം ഇവൾക്കെന്നും
നെഞ്ചിൽ പ്രിയം ഇവൾ കൊഞ്ചം തഞ്ചം പകർന്നിവൾ നൽകും
മൊഞ്ചും പ്രിയമിഴി രണ്ടും ..കൊഞ്ചും പ്രിയമിഴി രണ്ടും ..
മലർമൊട്ടുപോലെൻ.. തളിർമേനിയാളേ

കനലുവീണ മനസ്സിൽ.. മുകിലുതിർന്ന മഴകൾ
കുളിരു ചൂടിയിന്നും മോഹമുള്ളിലുണ്ടേ..
ഞെട്ടു പൂക്കൾ രണ്ട് മൊട്ടു കൂട്ട് രണ്ട്
മൗനമായി നിന്ന് ആടിക്കലരുകയായിന്ന്
മോഹത്തേരിൽ നിറഞ്ഞ് മായികച്ചിമിഴ്ക്കുരുന്ന്
നീലമലകൾ നിരന്നേ.. ദൂരത്തായ് വീണ്ടും..
മലർമൊട്ടുപോലെൻ.. തളിർമേനിയാളേ

ആശകൊണ്ടു മുത്തം.. മോഹം കൊണ്ടു ചിത്തം..
തേടിയിങ്ങു വന്നെൻ.. ചാരെ നിന്നതല്ലേ
ദൂരെ ചിന്നുമൊളികൾ അരികെയണയുകില്ലേ
തീരമണഞ്ഞ തിരയേ കരകൾ വാരിപ്പുല്‍കയില്ലേ
വള്ളിക്കുടിലു നിറയെ ദീപം മിന്നി വിളങ്ങീ
ഊയലാടും കിളിയേ.. ഈണമായ് പോരൂ...
മലർമൊട്ടുപോലെൻ.. തളിർമേനിയാളേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts