മാരിവില്ലിൻ പന്തലുണ്ട് (സൂപ്പർ മച്ചാ) (സണ്‍ ഓഫ് സത്യമൂർത്തി )
This page was generated on May 20, 2024, 8:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംദേവി ശ്രീ പ്രസാദ്‌
ഗാനരചനറാ‍ഫി മതിര
ഗായകര്‍പ്രദീപ്‌ പള്ളുരുത്തി ,ദുർഗ്ഗ വിശ്വനാഥ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 28 2021 16:52:23.
മാരിവില്ലിൻ പന്തലുണ്ട്
മുല്ലപ്പൂവിൻ മാലയുണ്ട്
ചന്ദനം കടഞ്ഞെടുത്ത സുന്ദരികുരുന്നു പെണ്ണിൻ-
അമ്പിളി തിടമ്പിനൊത്ത ചന്ദമുള്ള ചെക്കനുണ്ട്
മൂടിവെച്ച മോഹമൊക്കെ കട്ടെടുത്തൊരാളുമുണ്ട്
തേടിവന്ന മാരനിന്നൊരായിരം കിനാവുമുണ്ട്
അത്തറിൻ മണം പൊതിഞ്ഞ കൊച്ചു കൊച്ചു മുത്തമുണ്ട്
കല്ലുവെച്ച മൂക്കു കുത്തി കണ്ട് കണ്ട് നിൽക്കണുണ്ട്
നല്ല നല്ല മുത്തുകൊണ്ട് കോർത്തെടുത്ത മാലയുണ്ട്
പൊന്നുകൊണ്ട് നെയ്തെടുത്ത പട്ടുസാരി കയ്യിലുണ്ട്
സിന്ദൂര പൊട്ടുതൊട്ട പെണ്ണിനോട് കൊജലുണ്ട്
ദേഹം തുളുമ്പണുണ്ട്
നോക്കി നോക്കി നിൽക്കാണുണ്ട്
ശൃംഗാരവേലനായി എന്നാരിക്കെ പോരണുണ്ട്
സൂപ്പർ മച്ചാ.....
നാട്ടുമൈന മോഹമോടെ കണ്ണെറിഞ്ഞു നോക്കണുണ്ട്
മിന്നിടുന്ന പെണ്ണൊരുത്തി സ്വപ്നമോടെ എത്തണുണ്ട്
ചെണ്ടുമല്ലി തേൻ കുടഞ്ഞു കാത്തു കാത്തു നിൽക്കണുണ്ട്
നല്ല പാട്ട് കേട്ട് കേട്ട് നീയേറ്റ് പാടണുണ്ട്
എന്നെ വളക്കുമെന്ന വാശിയോടെ വീശണുണ്ട്
വല്ലാതെ മെല്ലെയെന്നെ ഒട്ടിയൊട്ടി നിൽക്കണുണ്ട്
മുത്തണിഞ്ഞൊരെന്റെ മോഹ ബൊക്കയും നിനക്കുമുണ്ട്
മൈന്റിലുള്ള പാട്ട് കേട്ട് തപ്പ് കൊട്ടും ചേട്ടനുണ്ട്
ലിപ്പിനോട് ലിപ്പ് ചേരും ഇംഗ്ലീഷ് മുത്തമുണ്ട്
യെന്നും നിറച്ചുവെച്ച സ്നേഹമെന്നുമൊപ്പമുണ്ട്
എല്ലാം പിടിച്ചടക്കും രാജാധിരാജനിന്ന്
വല്ലാതെ കൊപ്പുകൂട്ടി കൊണ്ടുപോകാൻ വന്നിടുന്നു...
സൂപ്പർ മച്ചാ......
മൂളി ഓടിയെത്തും കാറ്റുപോലെ ഒന്നെനിക്ക്
നീയ് നല്ല
പാട്ടുപാടി നൽകുമോവിരിഞ്ഞ വെണ്ണിലാവിലൂടെ
ഊളിയിട്ട് മൂളിയിട്ട് നിന്നോട് ചേർന്നിരുന്ന്
കിന്നരിച്ച് കിന്നരിച്ച് നാടുതോറും സഞ്ചരിച്ചു
തോളോട് തോളൊരുമ്മി കാണാത്ത കാഴ്ച കണ്ട്
ഒരായിരം കിനാക്കൾ കണ്ട് പങ്കു വെച്ചിടാൻ വരുന്നെ........
ഏയ്‌.. മായ കണ്ണനൊത്ത് യെന്നും ആടികൊണ്ട്
കാണാ മാളികയിൽ ഒന്നായ് ചേർന്നുകൊണ്ട്
ആനന്ദ ചൂളമിട്ട് നോട്ടമിട്ട് നിന്നുകൊണ്ട്
ഈ നേരം നമ്മളൊത്ത് പൂങ്കിനാവു നെയ്തുകൊണ്ട്
നീയും ഞാനുമായി ബൈക്കിലേറി ചുറ്റിടേണം
എന്നും നെഞ്ചിലെ ലൈക്‌ എനിക്കി തന്നിടെണം
സൂപ്പർ മച്ചാ.....
എന്നും സൺ‌ഡേ നാടിച്ചുറ്റും
മണ്ടേ വീട്ടിലെത്തും
എന്നെ കണ്ടപാടേ നെഞ്ചിൽ ചെറുത്തുറക്കാൻ-നുണ്ടേ പെണ്ണൊരുത്തി വണ്ടായ് ഞാനുമെത്തി
എന്തെ തേൻ കവർന്ന നേരം പോയതെന്തേ..
കൂടുവിട്ടു കൂടെ വന്ന കൂട്ടുകാരി കൂടെയുണ്ടേ..
എന്നുമെന്നും പ്രേമമെന്ന ജാലവിദ്യ കൂടെയുണ്ടേ
തപ്പുകൊട്ടി തകിലുകൊട്ടി ചൂളമിട്ടു ഞാനുമുണ്ടേ
അമ്പിളി കിനാവിനായ് കണ്ണുചിമ്മി നിൽക്കണുണ്ടേ
അമ്മയെന്ന പാൽനിലാവ് പുഞ്ചിരിച്ചു
നിക്കണുണ്ടേ
മാല പോലെ ചുറ്റിടുന്ന സ്നേഹമെന്റെ കൂടെയുണ്ടേ
ആരാരും കണ്ടിടാതെ വന്നു നല്ല മായ കാട്ടി
ആനന്ദ ജാലകം തുറക്കുവാനണഞ്ഞു ഞാൻ
സൂപ്പർ സൂപ്പർ.....................

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts