എന്റെ ജനലരികില്‍ ഇന്ന് (സു സു സുധി വാൽമീകം )
This page was generated on May 18, 2024, 10:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 03 2015 08:31:56.

എന്റെ ജനലരികിലിന്നു് ഒരു ജമന്തി പൂ വിരിഞ്ഞു
അവളെൻ മനസ്സിൽ ചിരി തൂകും പോലെ...
കഥ നീയുമറിഞ്ഞില്ലേ മുക്കുറ്റിപ്പൂവേ
മടിച്ചു നിൽക്കണതെന്താണു്
ഇതുവഴിയേ...വരുമിനിയെൻ വേളിപ്പെണ്ണാളേ....

ചെനക്കത്തൂരു പൂരത്തിനു് ചാന്തുമാല കുപ്പിവള
അവൾ വരുമ്പോൾ അണിയിക്കാൻ വാങ്ങി വെച്ചൂ ഞാൻ...(2)
മീനവെയിൽ നെയ്തു തന്ന തങ്കക്കസവാട ചാർത്തി
നെന്മാറ വേല കാണാൻ കൊണ്ടു പോകും ഞാൻ.....
അവളെ നെന്മാറ വേല കാണാൻ കൊണ്ടു പോകും ഞാൻ...
എന്റെ ജനലരികിലിന്നു് ഒരു ജമന്തി പൂ വിരിഞ്ഞു
അവളെൻ മനസ്സിൽ ചിരി തൂകും പോലെ...

നാലുമണിപ്പൂവിരിയണ നാട്ടുപാത താണ്ടിയൊന്നാ
നാളുവരാൻ നിമിഷമെണ്ണി കാത്തിരിപ്പൂ ഞാൻ...(2)
ഏതുനേരമാകിലുമാ സുന്ദരിക്കു വന്നണയാൻ
കുഞ്ഞുമയിൽപ്പീലിവാതിൽ ചാരിയില്ലാ ഞാൻ....
കനവിൻ കുഞ്ഞുമയിൽപ്പീലിവാതിൽ ചാരിയില്ലാ ഞാൻ....

എന്റെ ജനലരികിലിന്നു് ഒരു ജമന്തി പൂ വിരിഞ്ഞു
അവളെൻ മനസ്സിൽ ചിരി തൂകും പോലെ...
കഥ നീയുമറിഞ്ഞില്ലേ മുക്കുറ്റിപ്പൂവേ
മടിച്ചു നിൽക്കണതെന്താണു്
ഹാ...ഇതുവഴിയേ...വരുമിനിയെൻ വേളിപ്പെണ്ണാളേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts