വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | മുഹമ്മദ് റിസ്വാൻ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 03 2016 08:42:19.
പറയാം ഇനി ഞാൻ മധുരമൊരു സ്വകാര്യം ഹൃദയം നിറയും പ്രണയമൃദുല ഭാവം ആദ്യവർഷ മേഘങ്ങളായ് പെയ്തുപോയ് കാത്തിരുന്ന പൂവാക പൂത്തുലഞ്ഞുപോൽ ഹാ ..ആ ...ആ ഒരുനാൾ പറയാൻ പലനാൾ വെറുതെ ഓർത്തിരുന്നു ഞാൻ... കനവോ പൊരുളോ നിറമീ മിഴിയിൽ നോക്കി നിന്നു ഞാൻ പുലരുകയായ് ഏതോ പുതിയ വിഭാതം ഇലകളിലാകെ ഇളവെയിലാളും പാടു പാടു മായാ ദീപം അനുരാഗമേ മൊഴികൾ വരികൾ കരളിൻ തളിരിൽ മായ്ച്ചു മായ്ച്ചു ഞാൻ... മലരോ മനസ്സിൽ വിടരും ശ്രുതികൾ നേർത്തു കേട്ടു ഞാൻ സുഖകരമാമേതോ വിരഹവിഷാദം വിടരുകയായി തരളിത മോഹങ്ങൾ പോരൂ പോരൂ മായാദീപം കളഹംസമേ .. (പറയാം ഇനി ഞാന്‍) |