പൂവാകും നീയെന്‍ (അലമാര )
This page was generated on May 14, 2024, 7:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംസൂരജ് എസ് കുറുപ്പ്
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,അഞ്ജു ജോസഫ്
രാഗംഖരഹരപ്രിയ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2017 16:02:06.




പൂവാകും നീ എൻ അരികിലില്ലെങ്കിലോ
ശലഭമാം ഞാൻ ഏകനല്ലേ....
നിൻ നിഴലായി വാനിൽ പറന്നുയരാനായ്
ചിറകുകൾ നീർത്തീടാം എന്നും....
കനവിലൊരു പീലിത്തുമ്പാൽ...നീ തൊടുമ്പോഴെല്ലാം
തെളിയുമൊരു മിന്നൽനാളം...കൺകളിൽ കാണാം
ഇനി വെൺനിലാവിൽ തനിയെ...പൂത്തൊരുങ്ങീടും...
താരകത്തൂവൽവിരിയിൽ...രാവുറങ്ങീടാം...
പൂവാകും നീ എൻ അരികിലില്ലെങ്കിലോ
ശലഭമാം ഞാൻ ഏകനല്ലേ....
നിൻ നിഴലായി വാനിൽ പറന്നുയരാനായ്
ചിറകുകൾ നീർത്തീടാം എന്നും....

മനസ്സിൻ നിനവാകെ...മഴയിൽ നനവേൽക്കേ
നാണം കവിളോരം...ചായം തൂകാറായ്
പുലരൊളി അതിൻ ഇളവെയിൽ വിരലാൽ
നറുമലരിലെ ഇതളുകൾ തഴുകാം
പുതുമകളിതാ അഴകെഴും പുഴയായ്
കുളിരെഴുതിടും മൊഴികളിൽ മുഴുകാം....
പൂവാകും നീ....
പൂവാകും നീ എൻ അരികിലില്ലെങ്കിലോ
ശലഭമാം ഞാൻ ഏകനല്ലേ....
നിൻ നിഴലായി വാനിൽ പറന്നുയരാനായ്
ചിറകുകൾ നീർത്തീടാം എന്നും....
ആ...ആ...ആ...ആ....

മഴവിൽ കിളിവാതിൽ....മൂടും മറ നീക്കി
സഖിയെ തിരയാനായ്...മുകിലിൽ വരുമോ നീ....
നദിയലകളിൽ ഒരു പകൽ അലയാൻ
തളിരിലകളായ് അരികിലായ് പൊഴിയാം
ഇതുവഴി വരും ഒരു കുയിൽ കളിയായ്
തുടുനിറമെഴും കഥകളും പറയാം...
പൂവാകും നീ എൻ അരികിലില്ലെങ്കിലോ
ശലഭമാം ഞാൻ ഏകനല്ലേ....
നിൻ നിഴലായി വാനിൽ പറന്നുയരാനായ്
ചിറകുകൾ നീർത്തീടാം എന്നും....
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts