പൊരി പലഹാരം (ദ ക്രാബ് )
This page was generated on April 30, 2024, 6:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംആന്റോ ദേവസ്സി
ഗാനരചനആന്റോ ദേവസ്സി
ഗായകര്‍വൈക്കം വിജയലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 26 2017 09:53:53.

കട്ടുറുമ്പിനു കാതു കുത്തി...
ഞങ്ങളും പുല്ലിനു് വേലി കെട്ടി
അവിടുന്നും കിട്ടി ഉരിയരി
ഇവിടുന്നും കിട്ടി ഉരിയരി....
കാച്ചിക്കുടിക്കാൻ വിറകിനു പോയപ്പം
പാളേമ്മേൽ തട്ടി തടുകുടു തടുകുടു തടുകുടു....

പൊരി പലഹാരം...പൊരി പൊരി പൊരി
പൊരി പലഹാരം...ഹേയ് പൊരി പൊരി പൊരി...(2)

പൊരി പലഹാരം കറുമുറെ തിന്നാം
നെയ് പലഹാരം ഒരു പിടി പിടി പിടിക്കാം...
പൊരി പലഹാരം കറുമുറെ തിന്നാം
നെയ് പലഹാരം ഒരു പിടി പിടി പിടിക്കാം...
പല കളറുകൾ ചേർത്തു്...അതു് പലകുറി നമ്മൾ കഴിച്ചു്
പഴകിത്തീർന്നതെല്ലാം നമ്മൾ പലതരമകത്താക്കി
നമ്മളു കഴിച്ചു് നമ്മളേം കഴിച്ചു്
ഒടുവിൽ മരണം ഞൊടിയിടയിൽ....
പൊരി പലഹാരം കറുമുറെ തിന്നാം
നെയ് പലഹാരം ഒരു പിടി പിടി പിടിക്കാം...

പുക വലിക്കരുതു് എന്ന പല ബോർഡു കണ്ടാലും
ഗമയിലന്നേരം നീട്ടി വലിച്ചീടും...
മദ്യം കഴിക്കരുതെന്നു് ആരു പറഞ്ഞാലും
ഒരു വാശിയിലെന്നോണം മുഴുവൻ അടിച്ചു തീർത്തീടും
വയറുനിറയെ തിന്നു് പൊണ്ണത്തടിയൊടുവിലു് വന്നു്
ക്യാൻസറും അൾസറും പോലുള്ള രോഗങ്ങൾ
നമ്മളു് വാങ്ങീടും....
ലഹരി കിട്ടാനായ് എന്തു കഴിച്ചാലും
നമ്മളു കഴിച്ചു് നമ്മളേം കഴിച്ചു്
ഒടുവിൽ മരണം ഞൊടിയിടയിൽ....
പൊരി പലഹാരം കറുമുറെ തിന്നാം
നെയ് പലഹാരം ഒരു പിടി പിടി പിടിക്കാം...

പൊരി പലഹാരം...പൊരി പൊരി പൊരി
പൊരി പലഹാരം...ഹേയ് പൊരി പൊരി പൊരി...(3)

ദിനം കഴിച്ചീടും പച്ചക്കറി പോലും
വിഷം പുരട്ടി വരും കാലമിതാണേ....
നമ്മൾ ദിനം കുടിച്ചീടും ദാഹജലം പോലും
പലവിധ രോഗം പരത്തീടും നാടു് ഇതാണേ....
രോഗിയായിടും നേരം ജീവിതം പിന്നെ നരകം
ഉറ്റവർക്കെന്നും ബാധ്യതയായി തീർന്നിടും ജന്മം
ദൈവത്തിൻ നാടു് കേരളം എന്നു പറയുന്നോർ
ഒടുവിൽ പറയും കേരളം ഇന്നു് ക്യാൻസറിന്റെ നാടു്....

പൊരി പലഹാരം കറുമുറെ തിന്നാം
നെയ് പലഹാരം ഒരു പിടി പിടി പിടിക്കാം...
പല കളറുകൾ ചേർത്തു്...അതു് പലകുറി നമ്മൾ കഴിച്ചു്
പഴകിത്തീർന്നതെല്ലാം നമ്മൾ പലതരമകത്താക്കി
നമ്മളു കഴിച്ചു് നമ്മളേം കഴിച്ചു്
ഒടുവിൽ മരണം ഞൊടിയിടയിൽ....
പൊരി പലഹാരം കറുമുറെ തിന്നാം
നെയ് പലഹാരം ഒരു പിടി പിടി പിടിക്കാം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts