വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | മാത്യു കല്ലോല |
ഗാനരചന | ഷീല മോൻസ് |
ഗായകര്‍ | ഗണേഷ് സുന്ദരം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 07 2017 12:02:33.
സായംസന്ധ്യയെ ദൂരെയെറിഞ്ഞു് പതുങ്ങി വരുന്നൂ രാത്രി ശരിയും തെറ്റും തൂക്കിയളന്നു് നുണ പറയുന്നു നിലാവു്... ശരിയല്ലെന്നും തെറ്റല്ലെന്നും പറയാതെ മറഞ്ഞു സന്ധ്യാംബരം പറയാതെ മറഞ്ഞു സന്ധ്യാംബരം..... സായംസന്ധ്യയെ ദൂരെയെറിഞ്ഞു് പതുങ്ങി വരുന്നൂ രാത്രി.... സിന്ദൂരച്ചെപ്പിലെ കുങ്കുമവർണ്ണം പുതിയ കഥ മെനയുന്നു ഇന്നലെ പടർന്ന കഥയറിയാത്തപോൽ...ഉറക്കം നടിക്കുന്നു സത്യം അറിയും അഗ്നിയുമിവിടെ മൗനസാക്ഷിയാകുന്നു... മൗനസാക്ഷിയാകുന്നു...... സായംസന്ധ്യയെ ദൂരെയെറിഞ്ഞു് പതുങ്ങി വരുന്നൂ രാത്രി.... പൂമുഖമുറ്റത്തു് നിഴലുകൾ തേടി കാവൽക്കാരൻ അലയുന്നു കൊട്ടിയടച്ച വാതിൽപ്പാളികൾ മായാമന്ത്രം മൂളുന്നു പതിവായ് വന്നവർ വഴിമാറിപ്പോയെന്നു് ഓടാമ്പൽ മാത്രം പറയുന്നു ഓടാമ്പൽ മാത്രം പറയുന്നു.... സായംസന്ധ്യയെ ദൂരെയെറിഞ്ഞു് പതുങ്ങി വരുന്നൂ രാത്രി ശരിയും തെറ്റും തൂക്കിയളന്നു് നുണ പറയുന്നു നിലാവു്... ശരിയല്ലെന്നും തെറ്റല്ലെന്നും പറയാതെ മറഞ്ഞു സന്ധ്യാംബരം പറയാതെ മറഞ്ഞു സന്ധ്യാംബരം..... സായംസന്ധ്യയെ ദൂരെയെറിഞ്ഞു് പതുങ്ങി വരുന്നൂ രാത്രി.... |