കണ്ണും ചിമ്മി ചിമ്മി (മൈഥിലി വീണ്ടും വരുന്നു )
This page was generated on April 29, 2024, 2:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംനിഷാന്ത് തപസ്യ
ഗാനരചനഎസ് ചന്ദ്ര
ഗായകര്‍സായനോര ഫിലിപ്പ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 11 2017 15:30:15.
കണ്ണും ചിമ്മി ചൊല്ലും
ജാലമത് കണ്ട്
തെന്നി തെന്നി വീഴുമ്പോൾ (2)
തന്ത്രമോ തലമേലെ
തന്ത്രിയോ തലകീഴേ
ഉദയമോ പടിഞ്ഞാറോ
അന്തിയോ കിഴക്കായോ
ഓ ......
[കണ്ണുംചിമ്മി...]

കണ്ടതോ കളിയരങ്ങ്
കാണാത്ത കൺകെട്ട്
ചമയമത് മാറി വരും
കഥയറിയും നേരത്ത്
പേയ് വാഴും ഇടം
ശാന്തിയെഴും മാടം
മുഖമറകളഴിയുമ്പോൾ
[പേയ് വാഴും ..]
ഗണിതമേങ്ങോ
ഗതികളെങ്ങോ
ഗതികേടിൽ വഴിയായോ ......
[കണ്ണും ചിമ്മി....]

പെട്ടതോ പെരുവഴിയിൽ
പണമില്ല പണി വഴിയിൽ
അടിയിടങ്ങൾ കൂടെ വരും
അടവിടറും നേരത്ത്
മോഹ ജാലം വീഴും
ദാഹനീര് തേടും
മുഖപടങ്ങളഴിയുമ്പോൾ
[മോഹ ജാലം......]
കനവിതെങ്ങോ
നിനവിതെങ്ങോ
കണികാണാ വഴിയായോ......
[കണ്ണും ചിമ്മി....]
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts