വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | ബിജിബാല്‍ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | വിഷ്ണു കുറുപ്പ് ,ശില്പ രാജു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 01 2017 14:32:46.
ആരാദ്യം തൂകി പുഞ്ചിരി ആലസ്യം മേലാകെ പൂ ചൂടി ഇരുവരുമൊരേ പുലരൊളിയുടെ ഇതളുകളിലെ പരാഗമായ് ദൂരെ ഏതോ പൂവനികകളിൽ ആരാദ്യം തൂകി പുഞ്ചിരി ആലസ്യം മേലാകെ പൂ ചൂടി നീലമുകിലല കൂടി ഈ വാനിലാകെ മൂടി ഭാഗ്യമഴയുടെ വരവായ് ആ നീലരാവു നീന്തി ഞാനും കനവോലും കടവേറി തീരത്തൊരു വാകത്തണലായ് നീ മാനത്തൊരു താരത്തിരി കാണാറായ് ഞാനാ കൺപീലി തിരയുകയായ് ആരാദ്യം തൂകി പുഞ്ചിരി കാട്ടുപൂങ്കുയിലായി ആ മൗനമാകെ മാറി ആറ്റു നീരലയായി ആ പാത നീളെയോടി ഞാനും പ്രിയകാലൊച്ചകൾ തേടി ചാരത്തവൻ കോലക്കുയിലായി മാറത്തൊരു നോവിൻ തിരി തന്നേ പോയി ഞാനാ പൊൻ നാളമണിയുകയായ് ആരാദ്യം തൂകി പുഞ്ചിരി ആലസ്യം മേലാകെ പൂ ചൂടി ഇരുവരുമൊരേ പുലരൊളിയുടെ ഇതളുകളിലെ പരാഗമായ് ദൂരെ ഏതോ പൂവനികകളിൽ ആരാദ്യം തൂകി പുഞ്ചിരി ആലസ്യം മേലാകെ പൂ ചൂടി |