അകലുവാൻ (ചെമ്പരത്തിപ്പൂവ് )
This page was generated on April 29, 2024, 2:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഋത്വിക് എസ്.ചന്ദ്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര ,ഋത്വിക് എസ്.ചന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 18 2018 16:10:36.

ഉം...ഉം...ഉം...ഉം...
അകലുവാൻ കഴിയാത്തൊരീ പക്ഷി ഞാനാണു്
അരികത്തടുക്കുവാൻ ചിറകുമില്ല....
അകലുവാൻ കഴിയാത്തൊരീ പക്ഷി ഞാനാണു്
അരികത്തടുക്കുവാൻ ചിറകുമില്ല....
പ്രണയമായ് പെയ്യുന്ന മഴയിലും മനസ്സിന്റെ
മായാത്ത നോവുകൾ കൂട്ടിനുണ്ട്....
പ്രണയമായ് പെയ്യുന്ന മഴയിലും മനസ്സിന്റെ
മായാത്ത നോവുകൾ കൂട്ടിനുണ്ട്....
അകലുവാൻ കഴിയാത്തൊരീ പക്ഷി ഞാനാണു്
അരികത്തടുക്കുവാൻ ചിറകുമില്ല....

തളിർവീശി നിന്നൊരു വാകതൻ തണലിലെ
കുളിരാർന്നൊരോർമ്മകൾ ഓടിയെത്തി
മുറിവേറ്റു വീഴുന്ന നൊമ്പരച്ചില്ലയിൽ
ഉരുകുന്നു ഞാനാം പാട്ടുകാരി....
പിടയുന്ന ജീവന്റെ പൊരുളൊന്നുമറിയാതെ
ഏകയായ്....
ഏകയായ് ഞാനിന്നു മാറി....

അകലുവാൻ കഴിയാത്തൊരീ പക്ഷി ഞാനാണു്
അരികത്തടുക്കുവാൻ ചിറകുമില്ല....
പ്രണയമായ് പെയ്യുന്ന മഴയിലും മനസ്സിന്റെ
മായാത്ത നോവുകൾ കൂട്ടിനുണ്ടു്....
പ്രണയമായ് പെയ്യുന്ന മഴയിലും മനസ്സിന്റെ
മായാത്ത നോവുകൾ കൂട്ടിനുണ്ടു് ...
മായാത്ത നോവുകൾ കൂട്ടിനുണ്ടു്.....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts