വിശദവിവരങ്ങള്‍ | |
വര്‍ഷം | 2022 |
സംഗീതം | ദീപക് ദേവ് |
ഗാനരചന | ഡോ മധു വാസുദേവ് |
ഗായകര്‍ | മോഹന്‍ ലാല്‍ ,പൃഥ്വിരാജ് സുകുമാരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 27 2022 09:14:19.
വന്നു പോകും മഞ്ഞും തണുപ്പും അന്നും തുണയ്ക്കു നീയൊരാൾ കണ്ടു ഞാനും കണ്ണിൽ തിളങ്ങും ഉള്ളിലുള്ള കള്ളമത്രയും തൊട്ടു നീയും എന്നിൽ മിനുങ്ങും പട്ടുപൊലെ ഉള്ളൊരിഷ്ടവും വന്നു ചേരും കാവൽ വിളക്കായ് കത്തി നിൽക്കുമെന്നുമെപ്പൊഴും പരുന്തുപോൽ പറന്നിടാം പറത്തുമെങ്കിലെന്നെ എന്റെ ഡാഡി ബ്രോ മരങ്ങളായ് വളർന്നിടാം ഇരുമ്പു കോട്ടകൾ തകർത്തു തന്നിടാം വരില്ല ആരും തടുക്കാൻ എതിർക്കാൻ കുതിച്ചു നീങ്ങണം മടിച്ചിടേണ്ടടോ.... ഇതാണ് ലോകം എനിക്കും നിനക്കും ഇതിൽ തുടിച്ചു നീന്തുവാൻ തിടുക്കവും...ഹോയ്....... ഓ ഓ ഒ ഒഹോ.....ഓ ഓ ഒ ഒഹോ.... ഓ ഓ ഒ ഒഹോ.....ഓ ഓ ഒ ഒഹോ....... ഏതു നാടും സ്വന്തം നമുക്കും കൂട്ടിനുണ്ട് കൂടെയിങ്ങനെ ഏതു മേടും മേയാൻ കൊതിയ്ക്കും തൊട്ടു മുട്ടി ഒട്ടി നിൽക്കുകിൽ കാവലാകും കാണാപ്പുറത്തും എന്റെ തന്നെ ഉള്ളിലുള്ളൊരാൾ കണ്ടു നോക്കാനാരും വരട്ടെ കൊണ്ടുപോകുവാൻ കൊടുക്കുമോ നുരഞ്ഞിടാം പതഞ്ഞിടാം നമുക്കു വേണ്ട നാളെ എന്ന മായകൾ കളിക്കളം ജയിച്ചിടാൻ പടയ്ക്കു മുൻപനായ് നീ വന്നു നിൽക്കുമോ ഇതെന്തു ചോദ്യം അതല്ലേ വഴക്കം....മറച്ചു വെയ്ക്കാൻ നമുക്കു സാദ്ധ്യമോ കുടുക്കു വീണാലഴിച്ചും തരാനായ്...അടുത്തുതന്നെയെന്നുമുണ്ടു ഞാനൊരാൾ ഓ ഓ ഒ ഒഹോ.....ഓ ഓ ഒ ഒഹോ.... ഓ ഓ ഒ ഒഹോ.....ഓ ഓ ഒ ഒഹോ...... |