വിശദവിവരങ്ങള്‍ | |
വര്‍ഷം | 1963 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,തിക്കുറിശ്ശി സുകുമാരൻ നായർ ,ശാന്തി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:10.
താരാകുമാരികളേ താരാകുമാരികളേ താഴെ വരൂ താഴെ വരൂ താമരക്കണ്ണുകളാല്‍ തങ്ങളില്‍ തങ്ങളില്‍ കളമെഴുതും താരാകുമാരികളേ താഴേ. പല്ലക്കു കൊണ്ടു വരാം കല്ലുമാല കോര്‍ത്തു തരാം(പല്ലക്കു) തരിവളകള്‍ തീര്‍ത്തു തരാം തല്പമൊരുക്കാം -പുഷ്പ തല്പമൊരുക്കാം താരാകുമാരികളേ താഴേ ജൂണിലെ ചന്ദ്രിക ചന്ദ്രലോകകന്യക ജൂഡിയാ രാജധാനി അലങ്കരിക്കേ(ജൂണിലെ) ചിത്രകംബളം - കീര്ത്തിമുത്തുമണ്ഡപം നഗ്നപദം നഗ്നപദം നൃത്തമാടണം താരാകുമാരികളേ താഴേ തങ്കച്ചിലമ്പുകള് തന് ഝിലുഝിലുമേളം സംഗീതസ്വരതരംഗരംഗസംവിധാനം (തങ്ക) സ്വപ്നം മയങ്ങുന്ന സ്വര്‍ണസിംഹാസനം സ്വര്‍ഗ്ഗമെങ്ങു ? സ്വര്‍ഗ്ഗമെങ്ങു ? സ്വര്‍ഗ്ഗമെങ്ങു ? സ്വര്‍ഗ്ഗമെങ്ങു ? വേറെ ? (താരാകുമാരികളേ താഴെ) |