വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:40.
കാട്ടരുവി കാട്ടരുവി കൂട്ടുകാരീ കാറ്റിനോടു ഞാനൊരു കഥ പറഞ്ഞു, അവൾ കേട്ട പാതി, കേൾക്കാത്ത പാതി, കാട്ടിൽ മറഞ്ഞു, ഓടി കാട്ടിൽ മറഞ്ഞു (കാട്ടരുവി) കഥയിലെ കാമുകനെ കാണണമെങ്കിൽ കവിത ചൊല്ലുന്നതു കേൾക്കണമെങ്കിൽ പമ്പയാറിൻ കരയിലെ, അമ്പലത്തിന്നരികിലെ പൊന്നരയാൽത്തറ വരെ കൂടെ വരൂ! എന്റെ കൂടെ വരൂ ഞാനറിഞ്ഞു ഞാനറിഞ്ഞു ഞാനറിഞ്ഞു (കാട്ടരുവി) കഥയിലെ കാമുകിയെ കാണണമെങ്കിൽ, ആ കരളിലെ ഗദ്ഗദം കേൾക്കണമെങ്കിൽ കണ്ണുനീരിൻ കടലിലെ കതിർകാണാദ്വീപിലെ മൺകൂടിന്നരുകിൽ നീ കൂടെ വരൂ! എന്റെ കൂടെ വരൂ ഞാനറിഞ്ഞു ഞാനറിഞ്ഞു ഞാനറിഞ്ഞു (കാട്ടരുവി) |