വെളിച്ചമസ്തമിച്ചു (പുനര്‍ജന്മം )
This page was generated on April 28, 2024, 10:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയഭാരതി ,പറവൂര്‍ ഭരതന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:29.

വെളിച്ചമസ്തമിച്ചു ഞാനൊരു
തളര്‍ന്നനിഴലായ് നിലം പതിച്ചു
നിഴലായ് അവയവ ശൂന്യമാം നിഴലായ്
നിശാന്ധകാരത്തിലലിഞ്ഞു

നിഴലിനു നാഡീ‍സ്പന്ദനമുണ്ടോ?
നിഴലിനു ഹൃദയമുണ്ടോ?
ഇല്ലെങ്കില്‍ ഏതു ഞരമ്പില്‍ കൊളുത്തുന്നിതെന്നിലെ ദു:ഖമാം നാളം
ഓര്‍മ്മകളെന്നിലെ ദു:ഖമാം നാളം

മരണത്തിനപ്പുറം ജീവിതമുണ്ടോ
ഒരുപുനര്‍ജ്ജന്മമുണ്ടോ?
ഉണ്ടെങ്കില്‍ വീണ്ടുമുദിക്കും വെളിച്ചമേ നമ്മള്‍
കണ്ടാലറിയുമോ നമ്മള്‍ കാലത്ത്
കണ്ടാലറിയുമോ?



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts