വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,വിജയശ്രീ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 17 2022 06:51:30.
പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു പൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞു കാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞു കളിവഞ്ചിപ്പാട്ടുകളെൻ ചുണ്ടില്‍ വിരിഞ്ഞു (പൂവണി...) ഓമനയാം പൂര്‍ണ്ണചന്ദ്രനുദിച്ചുയരും ഓമലാളിൻ പൂമുഖത്തിന്‍ തിരുമുറ്റത്ത് പുണ്യമലര്‍പ്പുഞ്ചിരിയാം പൂക്കളം കണ്ടു എന്നിലെ പൊന്നോണത്തുമ്പി പറന്നുയര്‍ന്നു (പൂവണി...) ഈ മധുരവികാരത്തിന്നിതള്‍ വിരിഞ്ഞാല്‍ ഈ വികാര സുമങ്ങളില്‍ മധു നിറഞ്ഞാല്‍ കന്യക നീ കാമിനിയായ് പത്നിയായ് മാറും എന്നുമെന്നും നിന്നിലോണപ്പൂക്കളം കാണും (പൂവണി..) |