വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 09 2023 15:00:05.
കല്ലോലിനിയുടെ കരയില്‍ കല്പപാദപ തണലില്‍ കാമ്യ കാമനാ മലര്‍ച്ചെടി പോലൊരു കാര്‍മുകിലൊളിവേണി നിന്നു കല്ലോലിനിയുടെ കരയില്‍ കൃഷ്ണകമല പൂവുകള്‍ പോലെ പുഷ്പിണിയവളുടെ പൂമിഴികള്‍ കലഹിച്ചെത്തി കരിവണ്ടുകളായ് കമനീയതയുടെ കുളിര്നുകരാന് ഒരുകരിവണ്ടായ് പറന്നെങ്കില്‍ ഞാന്‍ ഓരിതളിമയില് മുകര്‍ന്നെങ്കില്‍ ഓ....ഓ..... (കല്ലോലിനിയുടെ കരയില്‍ ) വെണ്ണിലാവിന്‍ പൊന്പാളിപോലെ പൂമേനിയണിയും ലോലാംബരം പൂവിളം കാറ്റതില്‍ ഉമ്മവെച്ചുലഞ്ഞു പൊന്‍ വെയിലലയും പൂനിലാവായ് ഒരുകുളിര്കാറ്റായ് ഒഴുകിയെങ്കില്‍ ഞാന്‍ ഒരുചുംബനമതില് പകര്ന്നെങ്കില്... ഓ....ഓ..... (കല്ലോലിനിയുടെ കരയില്‍ ) |