ഉദിച്ചാൽ അസ്തമിക്കും (ദിവ്യദര്‍ശനം )
This page was generated on May 14, 2024, 4:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എം എസ്‌ വിശ്വനാഥന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കവിയൂർ പൊന്നമ്മ ,കെ പി എ സി ലളിത ,ജയഭാരതി ,മധു ,ശങ്കരാടി ,അടൂര്‍ ഭാസി ,ബഹദൂർ ,എസ് പി പിള്ള ,പട്ടം സദൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:53.
ഉദിച്ചാല്‍ അസ്തമിയ്ക്കും മണ്ണില്‍ ജനിച്ചാല്‍ അന്തരിയ്ക്കും
ഉദിച്ചാല്‍ അസ്തമിയ്ക്കും മണ്ണില്‍ ജനിച്ചാല്‍ അന്തരിയ്ക്കും
വിടര്‍ന്നാ‍ല്‍ കൊഴിയും നിറഞ്ഞാലൊഴിയും
വിടര്‍ന്നാ‍ല്‍ കൊഴിയും നിറഞ്ഞാലൊഴിയും
വിധി ചിരിയ്ക്കും കാലം നടക്കും (ഉദിച്ചാല്‍)

കൈത്തിരി വളര്‍ന്നാല്‍ കാട്ടുതീയാകും
കാട്ടുതീ അണഞ്ഞാല്‍ കരിമാത്രമാകും
വാനവും ഭൂമിയും മാറാതെ നില്‍ക്കും
വാനവും ഭൂമിയും മാറാതെ നില്‍ക്കും
മനസ്സിന്റെ കോട്ടകള്‍ വളരും
എത്ര പ്രഭാതങ്ങള്‍ കണ്ടൂ വാനം
എത്ര പ്രദോഷങ്ങള്‍ കണ്ടൂ (ഉദിച്ചാല്‍)

മുട്ടിയാല്‍ തുറക്കാത്ത വാതിലൊരെണ്ണം
മര്‍ത്ത്യന്റെ മാനസജാലകവാതില്‍ (മുട്ടിയാല്‍)
എത്രനാള്‍ തുറക്കാതെ കാത്തിരുന്നാളും
എത്രനാള്‍ തുറക്കാതെ കാത്തിരുന്നാളും
മൃത്യുവന്നൊരുനാളില്‍ തുറക്കും
മൃത്യുവന്നൊരുനാളില്‍ തുറക്കും
എത്ര വസന്തങ്ങള്‍ കണ്ടു ഭൂമി
എത്രയോ വേനലും കണ്ടൂ (ഉദിച്ചാല്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts