ശ്രീമഹാദേവൻ തന്റെ (നിർമാല്യം )
This page was generated on April 27, 2024, 9:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംകെ രാഘവന്‍
ഗാനരചനഇടശ്ശേരി ഗോവിന്ദന്‍ നായര്‍
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,പദ്മിനി വാര്യർ
രാഗംദേവഗാന്ധാരി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:53.




ശ്രീമഹാദേവന്‍ തന്‍റെ
ശ്രീപുള്ളോര്‍ക്കുടം കൊണ്ട്
ഓമന ഉണ്ണീടെ നാവേറു പാടുന്നേന്‍

മുറ്റത്തോരുണ്ണീടെ കൊച്ചടി കാണാഞ്ഞ്
തെറ്റാതെ നിത്യം ഭജിച്ചു കൊതിച്ചമ്മ
വഴീലത്താണി കെട്ടിക്കാമെന്നച്ഛന്‍
ദാഹവെള്ളവും പാറിക്കാമെന്നമ്മ
ഓമന ഉണ്ണീടെ നാവേറു പാടീട്ട്
ഊണരി തന്നമ്മ ഏണമുണ്ട് തന്നച്ഛന്‍
ശ്രീമഹാദേവന്‍ തന്റെ........

അമ്മയ്ക്ക് മുത്താണ് അച്ഛന് പൊന്നാണ്
മുത്തശ്ശിയമ്മയ്ക്കോ കണ്ണിനു കണ്ണാണ്
നാവേറൊഴിയേണം നാള്‍ദോഷം തീരേണം
നാഗശാപങ്ങളും ഒക്കെയൊഴിയേണം
ആദിത്യനുണ്ണി ഭഗവാനേപ്പോല്‍ വേണം
ആയുരാരോഗ്യമായി നൂറ്റാണ്ടും വാഴണം
ശ്രീമഹാദേവന്‍ തന്‍റെ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts