വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുദ്ധധന്യാസി |
അഭിനേതാക്കള്‍ | മോഹന്‍ ശര്‍മ്മ ,ലക്ഷ്മി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:17.
മന്ദസമീരനില്‍ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ.. മന്ദസ്മിതങ്ങള്‍ മാടിവിളിക്കും ഇന്ദുഗോപം നീ.. ജനുവരിക്കുളിര്‍ ചന്ദ്രിക മുകരും ജലതരംഗം നീ.. ശിലകള്‍ താനേ ശില്പമാകും സൗകുമാര്യം നീ.. സ്വപ്നസൗകുമാര്യം നീ.. നിറയും എന്നില്‍ നിറയും.. നിന്റെ നീഹാരാര്‍ദ്രമാം അംഗരാഗം.. അംഗരാഗം... മദന നര്‍ത്തന ശാലയിലുണരും മൃദു മൃദംഗം നീ.. പ്രണയഭൃംഗം ചുണ്ടില്‍ മുത്തും പാനപാത്രം നീ.. പുഷ്പപാനപാത്രം നീ... അലിയും.. എന്നില്‍ അലിയും..നിന്റെ അന്യാധീനമാം അഭിനിവേശം..അഭിനിവേശം.. |