വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:36.
ആശകളെരിഞ്ഞടങ്ങീ....ആരാധനകള്‍ മുടങ്ങീ.... ആറിത്തണുത്തൊരെന് മോഹങ്ങളെന്തിനോ ആരും കാണാതുറങ്ങീ.... ആശകളെരിഞ്ഞടങ്ങീ....ആരാധനകള്‍ മുടങ്ങീ.... ആത്മവേദനയടക്കി...ആയിരം ദുഃഖങ്ങളൊതുക്കി ആത്മവേദനയടക്കി...ആയിരം ദുഃഖങ്ങളൊതുക്കി ജാലകവാതിലില്‍ ചിറകടിച്ചിന്നലെ ഞാനെന്‍ കണ്ണീര് തുടച്ചു.... ആശകളെരിഞ്ഞടങ്ങീ....ആരാധനകള്‍ മുടങ്ങീ.... മോഹങ്ങള്‍ ചില്ലുടഞ്ഞു...മോതിരവിരല്‍ മുറിഞ്ഞു മോഹങ്ങള്‍ ചില്ലുടഞ്ഞു...മോതിരവിരല്‍ മുറിഞ്ഞു ദേവനുറങ്ങുന്ന കോവിലില്‍ ചെന്നു ഞാന്‍ ദേവനുറങ്ങുന്ന കോവിലില്‍ ചെന്നു ഞാന്‍ നിറമിഴിത്താലവുമായ് നിന്നു... ആശകളെരിഞ്ഞടങ്ങീ....ആരാധനകള്‍ മുടങ്ങീ.... |