വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ലക്ഷ്മി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:01.
ഹോയു് പൂവിനു കോപം വന്നാല്‍ - അതു് മുള്ളായി മാറുമോ - തങ്കമണീ മാനിനു കോപം വന്നാല്‍ - അതു് പുലി ആയ് മാറുമോ - തങ്കമണീ തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ പപ്പരപ്പ പപ്പാരപ്പാപ്പാ പപ്പാരപ്പ പപ്പരപ്പ പപ്പാരപ്പപ്പാ ഡും ഡും ഡും അങ്ങാടി മുക്കിലെ അത്തറു്സഞ്ചി - നീ അനുരാഗക്കടവിലെ ആറ്റുവഞ്ചി ഓ .... (2) പുന്നാരപ്പുഞ്ചിരി പൂക്കളം എഴുതി പൊന്നോണം പോലെ വരും പൂവലാംഗി തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ (പൂവിനു കോപം വന്നാല്‍ ) കോഴിക്കോടന്‍ കൈലിമുണ്ടു് മടക്കിക്കുത്തി കാര്‍മേഘപ്പൂഞ്ചായല്‍ മടിച്ചു കെട്ടി ആ .... (2) ഇല്ലാത്ത കൊമ്പന്‍ മീശ പിരിച്ചു കാട്ടി കൊല്ലുന്ന നോട്ടമെയ്യും കോമളാംഗി തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ (പൂവിനു കോപം വന്നാല്‍ ) |