വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് ജാനകി |
രാഗം | ബേഗഡ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:25.
പൂനിലാവേ വാ പൂവാരിയെറിയാന്‍ വാ പൂനിലാവേ വാ പൂവാരിയെറിയാന്‍ വാ പൂമണികാറ്റേ വാ പുളകപ്പുതപ്പുംകൊണ്ടോടിവാ പൂനിലാവേ വാ പൂവാരിയെറിയാന്‍ വാ മുതശ്ശിതന് മടി പൂന്തൊട്ടിലായി മുത്തങ്ങളോമനയ്ക്കത്താഴമായി തെച്ചിപ്പൂമൊട്ടൊക്കും പൊന്നിളംചുണ്ടില് ഇത്തിരിപ്പാല്തുള്ളി പുഞ്ചിരിയായ് ആരിരോ രാരാരോ ആരിരോ രാരാരോ(പൂനിലാവേ വാ) ഇല്ലില്ലിയമ്മൂമ്മ നിന്നെ വിളിയ്ക്കും ചെല്ലുകിലുക്കന് കിലുക്കി കളിക്കും കൊച്ചുസ്വപ്നങ്ങള്‍തന്‍ കൊട്ടാരം പൂകാം പൊട്ടിച്ചിരിതന്‍ രത്നങ്ങള്‍ വാരാം ആരിരോ രാരാരോ ആരിരോ രാരാരോ(പൂനിലാവേ വാ) |