വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 08 2017 13:51:47.
മൃഗമദസുഗന്ധ തിലകം ചാര്‍ത്തി മൃണാള മിഴികളില്‍ അഞ്ജനമെഴുതി പുലര്‍വേളയില്‍ നീ അരികില്‍ വരുമ്പോള്‍ പുണരാനെന്നില്‍ അസുരവികാരം മൃദുല ദലാധര സീമയിലെന്തേ മൃദു രുധിരാങ്കിത ദന്തക്ഷതമോ നിറ മാറിട യുഗളങ്ങളിലെന്തേ നഖലാളനയുടെ ഹരിചന്ദനമോ അരിയ കപോല തടങ്ങളിലെന്തേ അരുവിയിന്‍ ഓളമോ അരുണോദയമോ ഇരുമലര്‍ മിഴികളില്‍ അലയുവതെന്തേ കരിവണ്ടിണയോ കവിഭാവനയോ |