വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ആര് കെ ശേഖര്‍ |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന് |
രാഗം | കാപ്പി |
അഭിനേതാക്കള്‍ | ബാലൻ കെ നായർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:53.
ശാരദചന്ദ്രാനനേ ശ്രീദേവീ ശ്യാമളരൂപാംഗനേ (2) രാവിൽ ശ്രീ ബലി നാദവും നുകരും ദേവീ വിഗ്രഹം നീയേ ഗിരിസുത നീയേ വളരൊളി നീയേ അമ്മേ നാരായണാ കാവിലമ്മേ നാരായണാ ദേവീ ദാക്ഷായണീ സത്യവാഹീ കാർത്ത്യായനീ (ശാരദ...) നക്ഷത്ര മണ്ഡല ദോഷമകറ്റാൻ കടാക്ഷ ബലങ്ങൾ നൽകൂ മാഹേന്ദ്ര നീല മണിപീഠത്തിൽ അവതാരിണി അമ്മേ ശൈലപുത്രീ സാവിത്രീ കാവിലമ്മേ നാരായണാ (അമ്മേ നാരായണാ...) (ശാരദ...) പാലാഴി വെൺ തിര പുണർന്ന ദേവൻ പ്രസീത നിന്നടുത്തല്ലോ നാമാക്ഷരങ്ങൾ പാടും മുനീന്ദ്രർക്ക് പൂജാപ്രസാദം നീ ഹേമാംബരീ ശ്രീവന്ദ്യേ കാവിലമ്മേ നാരായണാ (അമ്മേ നാരായണാ...) (ശാരദ...) |