ഭൂഗോളം ഒരു ശ്മശാനം (മുത്ത്)
This page was generated on May 15, 2024, 10:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംപ്രതാപ് സിംഗ് (പ്രദീപ്‌ സിംഗ്)
ഗാനരചനകെ എസ് നമ്പൂതിരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:08.
ഭൂഗോളം ഒരു ശ്മശാനം ഈ
ഭൂഗോളം ഒരു ശ്മശാനം
വഞ്ചനയല്ലോ ജീവിതമിവിടെ
നന്മകളെന്നും കുരിശേറുന്നു
ഭൂഗോളം.........

ഓരോ മനുഷ്യനും പൊയ്മുഖമണിയുന്നു
നാടകശാലതന്നരങ്ങില്‍
ഹൃദയവ്യഥയുമായ് സത്യത്തിന്‍ മുഖം തേടി
അലയും കണ്ണീരിന്‍ കഥമനുഷ്യന്‍
(ഭൂഗോളം.....)

ഇവിടെ കിനാവും കണ്ണീരുമൊരുപോല്‍
ഇരുള്‍വീണ മൂക സ്മൃതി മാത്രം
ജനിയും മൃതിയുമീ നിശ്ശൂന്യ ഭൂവില്‍
വിടര്‍ന്നു വാടും പൂവുകള്‍ മാത്രം
(ഭൂഗോളം...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts