കണ്ണിലെങ്കിലും (ദേവത )
This page was generated on May 16, 2024, 2:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 22 2018 15:45:50.

കണ്ണനെ ഞാനിന്നു കണ്ടു... എന്റെ
രാധാരമണനെ കണ്ടു...

കണ്ണില്ലെങ്കിലും കരളിൻ കണ്ണിനാൽ
കണ്ണനെ ഞാനിന്നു കണ്ടു എന്റെ
രാധാരമണനെ കണ്ടു (കണ്ണില്ലെങ്കിലും..)

സങ്കല്പചോരനെ സൗന്ദര്യരൂപനെ
സംഗീതക്കാരനെ കണ്ടു എന്റെ
സായൂജ്യനാഥനെ കണ്ടു (കണ്ണില്ലെങ്കിലും..)

ഭാവനായമുന തൻ തീരെ പൂത്ത
പൂവള്ളിക്കുടിലിന്റെ ചാരെ
രാഗാർദ്രചിത്തനായ് പാടിയിരിക്കുമെൻ
രാധാരമണനെ കണ്ടു എന്റെ
രാധാരമണനെ കണ്ടു (കണ്ണില്ലെങ്കിലും..)

നീലക്കടൽ വർണ്ണമുണ്ടോ ആവോ
പീലിച്ചുരുൾമുടിയുണ്ടോ
കോലക്കുഴലിന്റെ നാദത്തിലൂടെ ഞാൻ
കോമളരൂപനെ കണ്ടു എന്റെ
കോമളരൂപനെ കണ്ടു (കണ്ണില്ലെങ്കിലും..)
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts