വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:28.
രാപ്പാടി പാടുന്ന രാഗങ്ങളിൽ നിലാവാടുന്ന യാമങ്ങളിൽ നിന്നരികിൽ ഒരു നിഴലായ് ഞാൻ വന്നൊരു ഗദ്ഗദമായ് [2] ഒരോ കഥകൾ പറഞ്ഞും ഒരു കുളിർ സ്വർഗ്ഗം പകർന്നും നെല്ലിൻ മണത്തിൽ കുളിച്ചും നാം ചോലയെ തേടിയ കാലം [ഓരോ] തളിരും താരും പൊലിഞ്ഞു കതിരോ പതിരായ് മറഞ്ഞു.. മറഞ്ഞു.. മറഞ്ഞു.. (രാപ്പാടി....) എതോ വിഷാദാർദ്ര ഗാനം വിരഹിണി പാടുന്നു മൂകം കാറ്റായ് വരുന്നെന്റെ ജീവൻ ആ പാട്ടിനു താളം കൊടുക്കാൻ സ്വരവും ലയവും തകർന്നു സ്വപ്നം മണ്ണിൽ മറഞ്ഞു.. മറഞ്ഞു..മറഞ്ഞു... (രാപ്പാടി...) |