വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജയ വിജയ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:05.
കരയേ നോക്കി കടലലറുന്നു... കരയേ നോക്കി കടലലറുന്നു മനുഷ്യപുത്രനു വയറെരിയുന്നു നീയിവിടെ നിൻ ദുഃഖം ചാർത്തിയ മൃദുലവികാരച്ചുരുൾ തഴുകുന്നോ (കരയേ...) കണ്ണു തുറന്നാലാഹ്ലാദത്തിനു വകയില്ലാത്തൊരു മണ്ണിൽ നിന്റെ വിലാപസ്വരങ്ങൾക്കല്ലാ ഈ നൂറ്റാണ്ടിൽ... സ്ഥാനം... കരയേ നോക്കി കടലലറുന്നു.... ഒരു നേരത്തെ തീനും തേടി അസ്ഥികൾ പൊരുതും തെരുവിൽ നിന്റെ വിഷാദക്കിളികൾക്കല്ലാ ഇന്നീ മഹിയിൽ സ്ഥാനം കരയേ നോക്കി കടലലറുന്നു മനുഷ്യപുത്രനു വയറെരിയുന്നു |