വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | വേണുഗോപാല മേനോൻ (പി വേണു) |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:27.
കാമിനീ കാതരമിഴി കരിമ്പിന്റെ വില്ലില്‍ നിന്നും കാമദേവന് തൊടുത്തുവിട്ട പുഷ്പബാണമോ നീ കാമബാണമോ നീ കാമബാണമോ? അധരത്തില്‍ മന്ദഹാസം നിറഞ്ഞുനില്ക്കുമ്പോള് നിന്റെ കവിളിണയില്‍ പ്രേമഭാവം മിന്നിമായുമ്പോള്‍ ആയിരം മുല്ലപ്പൂക്കള്‍ വിടരുന്നൂ എന്റെ ചേതനയില്‍ മധുരവികാരം തുടികൊട്ടുന്നൂ ഊഹുഹു............. കാമിനീ.... കണ്ണിണയില്‍ സ്വപ്നവുമായോടിയെത്തുമ്പോള് നിന്റെ പാദസരത്താളലയങ്ങള് കാലിലെത്തുമ്പോള്‍ ആനന്ദം ഹൃദയത്തിങ്കല്‍ അലതല്ലുന്നു എന്റെ ആത്മാവില്‍ നിന്നനുരാഗം കുളിരുകോരുന്നൂ ഊഹുഹൂ...... കാമിനി..... |