വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,പി മാധുരി |
രാഗം | മോഹനം |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,കെ ആർ വിജയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 06 2020 16:06:25.
പാദസരമണിയുന്ന പമ്പാ നദീ ഭദ്രദീപമേന്തുന്ന സന്ധ്യാ സഖീ പ്രകൃതീ നിന്റെ സ്വയംവരപ്പന്തലിൽ സുഹൃദിയാം മണവാളനാരോ (പാദസര....) പുഞ്ചിരി തൂകുന്ന പൂർവ്വവാനം ചന്ദനം പൂശുന്ന ചക്രവാളം പനിനീർ ചോലയിൽ വിശറി മുക്കി വരുവോരെ വീശുന്ന മന്ദവാതം. ആ...ആ... (പാദസര....) കൊച്ചു നക്ഷത്രത്തെ മുൻപിലിരുത്തും കുളിർമ്മതിയമ്മ വന്നെത്തിയപ്പോൾ മോതിരം മാറുന്നു വർണ്ണമേഘം വേദിയിൽ പൂവുകൾ വിതറുന്നൂ ആ...ആ... (പാദസര....) |