വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | കെ ജെ യേശുദാസ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:09.
തെണ്ടിത്തെണ്ടി തേങ്ങിയലയും തെരുവുനായ്ക്കള്‍ തളര്‍ന്നുറങ്ങി ഇന്ദ്രമന്ദിരമേഘശയ്യയില് ചന്ദ്രലേഖ മയങ്ങി നീലവൈദ്യുതദീപമെരിയും രാഗസത്രനിരത്തില് നിത്യയാതനയുമ്മനല്കും എച്ചിലിലകളിഴഞ്ഞു മേടകളിരവില് മോടികള്‍ കണ്ടു ഓടകള്‍ പുലരിയെ സ്വപ്നം കണ്ടു ദാഹം കൊള്ളും കാറ്റു പിടയും ദേവതാരത്തണലില് ഒരു കിനാവിന്നശ്രു വില്ക്കാന് തെരുവിലെ സീത നിന്നു താരകള്‍ വാനിന് കണ്ണീരായി താരുകള്‍ മണ്ണിന് മുറിവുകളായി (തെണ്ടിത്തെണ്ടി) |