വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ശ്യാം |
ഗാനരചന | ദേവദാസ് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:31.
ഇരുളല ചുരുളുനിവർത്തും ഈ ലോകവേദിയിൽ എന്നോടൊപ്പം നൃത്തം ചെയ്യും ഈ ലോകമേത് ? ഇഹലോകമോ? പരലോകമോ? ഇഹലോകമോ? പരലോകമോ? മാറിൽ മിന്നും മാല്യം കനലോ? കനകമോ? ചുണ്ടിൽ കത്തും ഭാവം ചിരിയോ? കപടമോ? മുന്നിൽ തെളിയും ചിത്രം നിഴലോ? രൂപമോ? ഞാൻ കാണും ഈ ലോകം സത്യമോ ? വെറും മിഥ്യയോ? വെറും മിഥ്യയോ? സിരകളിൽ ഒഴുകും രുധിരം മധുവോ ? ലഹരിയോ ? മിഴികളിൽ ഇഴയും മയക്കം സ്വപ്നമോ? നിദ്രയോ? നാവിതു വരളും ദാഹം ഭയമോ? ദുഃഖമോ? ഞാൻ കാണും ഈ ലോകം സത്യമോ ? വെറും മിഥ്യയോ? വെറും മിഥ്യയോ? (ഇരുളല ചുരുളുനിവർത്തും.....) |