വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ഏ പി ഗോപാലന് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:33.
കൊച്ചുകൊച്ചൊരു കൃഷ്ണപ്പൈങ്കിളി കൊച്ചോടക്കുഴലൂതും പൈങ്കിളി തേനൂട്ടും കിളി പാലൂട്ടും കിളി താമരപ്പൂവിലുറങ്ങും കിളി നീലരത്നക്കിളിയന്നൊരിക്കൽ പാലാഴി നോക്കി പറന്നുപോയി നക്ഷത്രപ്പൂമരക്കാവിൽ വെച്ചൊരു നന്ദനക്കിളിയെ കണ്ടുമുട്ടി കളിക്കൂട്ടുകാരിയെ കണ്ടുമുട്ടി (കൊച്ചുകൊച്ചൊരു...) പീലിത്തൂവലും മുട്ടിയിരുന്നവർ പഴംകഥപാട്ടുകൾ പാടിയിരുന്നു (പീലിത്തൂവലും....) അന്നൊരു സ്വർഗ്ഗത്തെ ദേവദാരക്കിളി പൊന്നോമൽക്കിളിയെ കൊണ്ടുപോയി കളിക്കൂട്ടുകാരിയെ കൊണ്ടുപോയി (കൊച്ചുകൊച്ചൊരു....) ആകാശങ്ങളേഴും പറന്നലഞ്ഞു ആരോമൽക്കിളിയെ കണ്ടില്ല ഇടനെഞ്ചുപൊട്ടിക്കരഞ്ഞിരുന്നു പാവം ഒടുവിൽ തപോവനപ്പൈങ്കിളിയായ് തപോവനപ്പൈങ്കിളിയായ് |