വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | സത്യന് അന്തിക്കാട് |
ഗായകര്‍ | ജെന്‍സി ,എൻ ലതിക |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 09 2013 05:57:01.
ഉപ്പിന് പോകണ വഴിയേത്.. കായംകുളത്തിന് തെക്കേത്... മുളകിന് പോകണ വഴിയേത് ... മലയാറ്റൂരിനു തെക്കേത് ... മല്ലിക്ക് പോകണ വഴിയേത്... മല്ലിശ്ശേരിക്ക് തെക്കേത്... കണ്ണു തുറന്നോ കണ്ടു പിടിച്ചോ.. കണ്ടില്ലെങ്കില്‍ കടം കുടിച്ചോ.. (ഉപ്പിന് ..) കണ്ടു പിടിച്ചാല്‍ എന്തു തരും??.. എന്തു വേണം??.... ഉം......ഉം.... എത്താ കൊംബത്തൂഞ്ഞാലാടി ഏഴാം കടലിന്നക്കര തേടി .. പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ... എ??..... ആ .... എത്താ കൊംബത്തൂഞ്ഞാലാടി ഏഴാം കടലിന്നക്കര തേടി .. പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ... പാട്ടും പാടി പമ്മി നടക്കുമൊരപ്പൂപ്പന്‍താടി ... ഹഹ ...ഹഹ... (ഉപ്പിനു ...) തോറ്റോ??... തോറ്റു..... കടമെന്താ??.. .. ഉം....ഉം..... ആരും കേറാ മലയില്‍ ച്ചെന്നു... ആരും കാണാ മലരില്‍ നിന്നും ... പൂന്തേനും കൊണ്ടോടി വരുന്നൊരു പൂവാലന് തുമ്പി ... പൂന്തേനും കൊണ്ടോടി വരുന്നൊരു പൂവാലന് തുമ്പി ... പൂന്തേനും കൊണ്ടു ഓടി വരുന്നൊരു പൂവാലന് തുമ്പി ...(ഉപ്പിനു...) |