വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ |
ഗായകര്‍ | ജോളി അബ്രഹാം ,അമ്പിളി രാജശേഖരൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബാലൻ കെ നായർ ,കെ പി ഉമ്മർ ,പ്രിയ (കർപ്പഗവല്ലി) |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:59.
അള്ളാ... അള്ളാ... പടച്ചോന്റെ കയ്യിലെ പമ്പരം പിരിവെട്ടും മനിസന്റെ നൊമ്പരം കറങ്ങി വീണാലും ഖൽബിലവൻ കാണും കൈനിറയെ കാശടിക്കും തന്തിരം കൈനിറയെ കാശടിക്കും തന്തിരം താനന്തം താനന്തം താന്താനനാ - 2 മഞ്ഞുമേയുന്ന കാടുകളിൽ പൊന്നുവിളയിക്കാൻ ലാലലാ ലാലലാലാ... മഞ്ഞുമേയുന്ന കാടുകളിൽ പൊന്നുവിളയിക്കാൻ കിളുന്തുനുള്ളി കിളുന്തുനുള്ളി കൈകൾ തളർന്നോരേ നമ്മുടെ കണ്ണീരൊപ്പാൻ സന്ധ്യകൾ നെയ്യും ചുവന്നശീല ദൂരെ ടുർ ർ ർ... (പടച്ചോന്റെ....) അള്ളാ...അള്ളാ.... ആ....ആ...ആ... പട്ടിണി തീർത്ത പാടികളിൽ പതിച്ചുപോയവരേ പിറന്ന തെറ്റിനു ജീവിതദുഃഖം പേറിയലഞ്ഞോരേ നിങ്ങടെ ശബ്ദമുയർത്തെഴുന്നേല്ക്കും നാളെയീ മണ്ണിന്റെ മാറിൽ അള്ളാ.... അള്ളാ.... (പടച്ചോന്റെ.....) |