വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ശ്യാം |
ഗാനരചന | ഏറ്റുമാനൂര്‍ സോമദാസന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയന് ,സീമ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:40.
ഒരു സുഗന്ധം മാത്രം.....ഓ....ഹൃദയമേ.... ഒരു സുഗന്ധം മാത്രം.....ഓ....ഹൃദയമേ.... വിജനമാമീ വീഥിയിൽ ഒരു വിടർന്ന പൂവിൻ ദാഹം മാത്രം ഹൃദയഹാരിയാമേതോ....ചടുലപൌരുഷസംഗമം ആ ശ്രുതിലയങ്ങളിലുണരുമുന്മാദം..... ആ നീലവാനിൽ അലിയും സംഗീതം പോലേ.... ആ നീലവാനിൽ അലിയും സംഗീതം പോലേ.... ഹിമകണത്തിൽ പ്രകൃതി പോലെ നിറഞ്ഞു നിന്നു നീ.... പൊൻചിറകുകളേറി.... പറന്നു പറന്നേ പോയീ... പൊൻചിറകുകളേറി.... പറന്നു പറന്നേ പോയീ... ഗഗനസീമയിലൂടേ.....ഹരിതതീരം പുണർന്ന നിൻ പ്രണയലാളനമന്ത്രണം മാത്രം.... ഒരു സുഗന്ധം മാത്രം.....ഓ....ഹൃദയമേ.... നീ ദൂരെ ദൂരെ നിഴലിൻ പിന്നാലെ അലഞ്ഞു... നീ ദൂരെ ദൂരെ നിഴലിൻ പിന്നാലെ അലഞ്ഞു... മുഖപടങ്ങളിൽ മറഞ്ഞു നീ നിനക്കപരിചിതയായി ഒരു കടങ്കഥയേകും....മധുരവിസ്മയം പോലേ... ഒരു കടങ്കഥയേകും....മധുരവിസ്മയം പോലേ... ഈ കാന്തവലയത്തിലൂടേ....ഒഴുകിടുമ്പോൾ മനസ്സിലെ ദളപുടങ്ങളിൽ തേൻകണം മാത്രം.... ഒരു സുഗന്ധം മാത്രം.....ഓ....ഹൃദയമേ.... ഓ....ഹൃദയമേ....ഓ....ഹൃദയമേ.... |