മാരി മാരി പൂമാരി (സ്ഫോടനം )
This page was generated on April 28, 2024, 9:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എസ് ജാനകി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷീല ,കവിയൂർ പൊന്നമ്മ ,സീമ ,പ്രേമചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:13.

മാരി മാരി പൂമാരി
മാനം പെയ്തു പൂമാരി
മാനത്തെ കാവിലെയമ്മേ
മാണിക്യത്തേരില് വായോ
ഏഴേഴും മലതാണ്ടി അഴകേഴും കുടയാക്കി
എഴുന്നെള്ളു ദേവി നീ എഴുന്നെള്ളു

ചെത്തി ചെന്താര്‍ ചെമ്പരുത്തികള്‍
കോര്‍ത്തുഞങ്ങള്‍ കാഴ്ചവെക്കുന്നേ
പൊന്നും പൂവും പൂവാട
പൊന്നിളനീരും നേദിക്കാം
കൊട്ടും കൂത്തും കുരവപ്പൂവും
പാട്ടിന്റെ തേന്‍‌കുടവും
ആ..........

താലമേന്തിയരിതിരി പൂത്താലമേന്തിവാ
ആലോലമാടിവാ വരവേല്‍ക്കാന്‍
തിരുമുന്‍പില്‍ കുടമേന്തി തിരുവാതിരയാടിവാ
കൊട്ടും കൂത്തും കുരവപ്പൂവും
പാട്ടിന്റെ തേന്‍‌കുടവും
ആ..........




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts