വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ചാരുകേശി |
അഭിനേതാക്കള്‍ | മുകേഷ് ,ശോഭ മോഹന്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:46.
കുറുമൊഴിയോ കുരുക്കുത്തിയോ കുടമുല്ലപ്പൂവോ നിന്‍ കുളിര്‍കുടില പുരികുഴലില്‍ ചൂടൂല്ലാ, ഞാന്‍ ചൂടൂല്ലാ ഗന്ധമാദനഗിരിയില്‍ വിടരും കല്യാണകല്‍ഹാരമലരും ഗന്ധര്‍വപുരിയിലെ സൗഗന്ധികവും നിന്‍ ചികുരത്തില്‍ തിരുകും (കുറുമൊഴിയോ) ചന്ദ്രബിംബം തുളച്ചു ഞാനതില്‍ ഇന്ദ്രധനുസ്സു കൊരുക്കും ചഞ്ചലമിഴിയേ നിനക്കു ഞാനൊരു കെട്ടുതാലിയൊരുക്കും ചക്രവാളപ്പൊന്‍ചരടില്‍ ഞാന്‍ നക്ഷത്രങ്ങള്‍ കോര്‍ക്കും ചക്രവര്‍ത്തിനീ നിനക്കു ഞാനൊരു പൊന്നരഞ്ഞാണം തീര്‍ക്കും [2] (കുറുമൊഴിയോ) കറുത്തവാവ് കടഞ്ഞെടുത്ത കരിമഷിയാല്‍ കണ്ണെഴുതും കളമൃദുമൊഴിയീ കനകസന്ധ്യാ രാഗസിന്ദുരം ചാര്‍ത്തും വൃശ്ചികനിലാവിലൊഴുകും കസവുനൂലിന്നിഴയും വെള്ളിമേഘവും കൊണ്ടു പുതിയൊരു പുടവമുറി ഞാന്‍ നെയ്യും [2] (കുറുമൊഴിയോ) |