നില്ലു നില്ലു നാണക്കുടുക്കകളേ (തൊമ്മന്റെ മക്കള്‍ )
This page was generated on May 19, 2024, 3:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ പി ഉദയഭാനു ,പി ബി ശ്രീനിവാസ് ,പി ലീല ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യന്‍ ,മധു ,അംബിക ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:13.
�നില്ല് നില്ലു നില്ല്
നാണക്കുടുക്കകളേ നില്ല് (നില്ല്)
കല്യാണം കഴിഞ്ഞിട്ടും കാരിയമറിഞ്ഞിട്ടും
കളിചിരി മാറാത്ത കുരുവികളേ

കുളിരുള്ള രാത്രിയില്‍ കൂടും വെടിഞ്ഞു നിങ്ങള്‍
കുന്നുമ്പുറത്താരെ തേടിവന്നൂ ?
ഒറ്റയ്ക്കു വീട്ടിലിരുന്നുറക്കം വരാഞ്ഞിട്ടു
കെട്ടിയ ചെറുക്കനെ തേടിവന്നൂ.

കരിയിലതീ കാഞ്ഞു കഴിയാനാണെങ്കില്‍
കല്യാണമാലയിട്ടതെന്തിനാണ് ?
പൂമരച്ചോട്ടിലിരുന്നുറങ്ങാനാണെങ്കില്‍
പൂമെത്തപ്പാ വിരിച്ചതെന്തിനാണ് ?

പുത്തന്‍ പെണ്ണും പടിഞ്ഞാറന്‍ കാറ്റും
പുരയ്ക്കകതൊറ്റക്കുറങ്ങൂലാ
പാതിരാപൂവിറുത്തു തന്നാലോ പെണ്ണ്
പകരമെനിക്കെന്തു നല്‍കും ?
മാനസച്ചെപ്പിലെ മറ്റാരും കാണാത്ത
മാണിക്യമുത്തെടുത്തു നല്‍കും - ഞാന്‍ നല്‍കും.


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts