വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | കെ രാഘവന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എല്‍ ആര്‍ ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശാരദ ,കെ പി ഉമ്മർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:16.
എത്ര കണ്ടാലും കൊതി തീരുകില്ലെനി- ക്കെത്ര കണ്ടാലുമീ ചിത്രം ഹർഷ കുതൂഹലം പീലി വിടർത്തുമീ ഹംസ ദമയന്തീ ചിത്രം മാനസ പൊയ്ക തൻ തീരത്തൊരു കാലം ഞാനും ഇതുപോലിരുന്നതല്ലേ ആശകളാകുമരയന്നങ്ങളെ ദൂതിനായ് ഞാനുമയച്ചതല്ലേ (എത്ര കണ്ടാലും) ഈ നല്ല രാത്രിയിൽ നാമലിഞ്ഞൊന്നുചേ- ര്‍ന്നാനന്ദ നിർവൃതി പുൽകിടുമ്പോൾ ഈ ദമയന്തി തൻ രാജകുമാരന്റെ പ്രേമസാമ്രാജ്യം എനിക്കല്ലേ (എത്ര കണ്ടാലും) |